ലഹരിവിരുദ്ധ ലഘുലേഖ പ്രകാശനം ചെയ്തു

പേരാവൂർ: കത്തോലിക്ക കോൺഗ്രസ് പേരാവൂർ ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ലീഫ്ലെറ്റ് പ്രകാശനം ചെയ്തു. ഫൊറോനയിലെ എല്ലാ കുടുംബങ്ങളിലും സ്കൂളുകളിലും വ്യാപാര സ്ഥാപനങ്ങളിലും എത്തിക്കുന്നതിനു വേണ്ടിയാണ് ഈ ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. പേരാവൂർ പഞ്ചായത്തംഗം ആശാ ബിജു, ഫൊറോന പ്രസിഡന്റ് ജോർജ് കാനാട്ടിന് നൽകിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. ഫൊറോന വികാരിയും ആർച്ച് പ്രീസ്റ്റുമായ വെരി. റവ. ഫാ. മാത്യു തെക്കേമുറി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ റവ. ഫാ. തോമസ് പട്ടാംകുളം ലഹരിവിരുദ്ധ പ്രവർത്തന മാർഗ്ഗരേഖ അവതരിപ്പിച്ചു. ചടങ്ങിൽ ഫൊറോന കോർഡിനേറ്റർ ജോണി വടക്കേക്കര സ്വാഗതവും ജോബി കുരിയൻ നന്ദിയും പറഞ്ഞു. ഫൊറോന സെക്രട്ടറിമാരായ ബ്രിട്ടോ ജോസ്, സജി മാലത്ത്, ട്രഷറർ ജോർജ് ജോസഫ്, മനോജ് എന്നിവർ സംസാരിച്ചു.




