Uncategorized

വന്ദേ ഭാരതിന് നേരെ കല്ലേറ്: പ്രതി അറസ്റ്റിൽ; റിമാൻഡ് ചെയ്തു.

​കണ്ണൂർ: സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കടലായി തോണിയോട്ട് കൂടുംപള്ളി വീട്ടിൽ സി.വി. ലിനീഷ് ആണ് അറസ്റ്റിലായത്. തലശ്ശേരി സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ​ഈ കഴിഞ്ഞ 21-ന് വൈകിട്ട് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെയായിരുന്നു ആക്രമണം. കല്ലേറിൽ ട്രെയിൻ കോച്ചിന്റെ വിൻഡോ ഗ്ലാസിന് കേടുപാടുകൾ സംഭവിക്കുകയും തോന്നുറായിരത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. ​സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണ വിഭാഗം നടത്തിയ വിപുലമായ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മദ്യലഹരിയിൽ സുഹൃത്തുക്കളുമായി ഉണ്ടായ തർക്കത്തെ തുടർന്നുണ്ടായ ദേഷ്യത്തിലാണ് ട്രെയിനിന് നേരെ കല്ലെറിഞ്ഞതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ആർ.പി.എഫ്. അറിയിച്ചു. ​ആർ.പി.എഫ്. ഇൻസ്പെക്ടർ ജെ. വർഗീസ്, എസ്.ഐ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button