Uncategorized

തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കിടെ എഎസ്ഐ കുഴഞ്ഞുവീണു മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

പത്തനംതിട്ട: ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പോലീസുദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിലെ എഎസ്ഐ സുനിൽകുമാർ എ.ജി. (50) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സുനിൽകുമാറിനെ ഉടനടി തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.

ഉച്ചയോടെ മൃതദേഹം പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുദർശനത്തിനായി എത്തിച്ചു. ഹെഡ് ക്വാർട്ടേഴ്സ് ക്യാമ്പ് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐ.പി.എസ് പുഷ്പചക്രം സമർപ്പിച്ച് അന്ത്യോപചാരമർപ്പിച്ചു. തുടർന്ന് സായുധ പോലീസ് സേനാംഗങ്ങൾ അന്ത്യാഭിവാദ്യമർപ്പിച്ചു. അമ്പിളിയാണ് പരേതന്റെ ഭാര്യ. മക്കൾ: ശ്രീലക്ഷ്മി (ടി.ടി.സി വിദ്യാർഥിനി), ശ്രീനന്ദ (ഡിഗ്രി വിദ്യാർഥിനി). സംസ്‌കാരം ഈ മാസം 15-ന് വാഴമുട്ടത്തുള്ള സ്വവസതിയിൽ നടക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button