Uncategorized

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; പ്രതി സുഹൈൽ സജീവ് ജാമ്യപേക്ഷ നൽകി, മറ്റന്നാൾ പരിഗണിക്കും

കൊച്ചി: നെടുമ്പാശേരിയിൽ മിനി കുപ്പർ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് ജാമ്യാപേക്ഷ നൽകി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സുഹൈൽ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മറ്റന്നാൾ ജാമ്യാപേക്ഷ പരിഗണിക്കും. അതേസമയം, കാർ മത്സരയോട്ടം നടത്തിയോ എന്നതിൽ അടക്കം വ്യക്തത തേടാൻ സുഹൈലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

മദ്യം ലഹരിയില്‍ മൂന്ന് പേരെ മിനി കൂപ്പർ ഇടിച്ച് കൊന്ന കേസിൽ സുഹൈൽ സജീവും കൂട്ടാളികളും നിലവില്‍ റിമാൻഡിലാണ്. എറണാകുളം റൂറൽ പൊലീസിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സുഹൈൽ സജീവും മറ്റ് പ്രതികളായ നിനവും ജോയാലും മദ്യപിച്ചിരുന്നുവെന്നും മദ്യ ലഹരിയിലാണ് സുഹൈൽ കാർ ഓടിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കാർ മത്സരയോട്ടം നടത്തിയോ എന്നതിലടക്കം വ്യക്തത തേടണമെന്നും ജാമ്യത്തിൽ വിട്ടാൽ പണവും സ്വാധീനവുമുള്ള പ്രതി കേസ് അട്ടിമറക്കുമെന്നും റിപ്പോർട്ടിലുണ്ട്. എഫ്ഐആറിൽ പേരില്ല എന്ന വിവാദം അടിസ്ഥാന രഹിതമെന്നും പ്രതിയെ നിയമപ്രകാരം കോടതിയാണ് ബോസ്റ്റൽ സ്കൂളിൽ റിമാൻഡ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ശക്തമായ നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button