Uncategorized

വൻ സ്ഫോടനം; പരീക്ഷണത്തിനിടെ ന്യൂ ഗ്ലെൻ റോക്കറ്റ് പൊട്ടിത്തെറിച്ചു

ഫ്ളോറിഡ: ബഹിരാകാശ രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച അമേരിക്കന്‍ കമ്പനിയായ ബ്ലൂ ഒറിജിൻ്റെ പുതിയ ‘ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. വിക്ഷേപണത്തറയിൽ വച്ച് എൻജിൻ ജ്വലിപ്പിച്ച് പരിശോധിക്കുന്ന ‘ഹോട്ട് ഫയർ’ ടെസ്റ്റിനിടയിലാണ് അപകടം. വൻ ശബ്ദത്തോടെ സ്ഫോടനം സംഭവിച്ചതായാണ് റിപ്പോർട്ട്.

അപകടത്തിൽ ആളപായമില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും കമ്പനി അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്. റോക്കറ്റ് ലോഞ്ച് പാഡിൽ ഉറപ്പിച്ചു നിർത്തി എൻജിൻ പ്രവർത്തിപ്പിച്ചു നോക്കുന്നതിനിടയിൽ സാങ്കേതിക തകരാർ മൂലം റോക്കറ്റ് കത്തിയമരുകയായിരുന്നു.അപകടത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും തകർന്ന ഭാഗങ്ങൾ പുനർ നിർമ്മിച്ച് വീണ്ടും പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമെന്നും ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസ് വ്യക്തമാക്കി. സംഭവത്തിൽ സ്‌പേസ് എക്സ് മേധാവി ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവർ അനുശോചനം അറിയിച്ചു.

വിക്ഷേപണത്തിനിടെയുണ്ടായ പൊട്ടിത്തെറി ബ്ലൂ ഒറിജിൻ്റെ ബഹിരാകാശ ദൗത്യങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ചന്ദ്രനിലേക്കുള്ള നാസയുടെ ദൗത്യങ്ങൾക്കും, ആമസോൺ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുമുള്ള പദ്ധതികളാണ് ഇതോടെ അവതാളത്തിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button