Uncategorized

ഉന്നത തല സംഘം സെമിത്തേരിയിൽ എത്തി പരിശോധന നടത്തി കല്ലറയിൽ കണ്ടെത്തിയത് മൃതദേഹം ആണോ എന്ന് കല്ലറ തുറന്ന് പരിശോധിക്കും

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പെതിഞ്ഞ നിലയിൽ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ടതിൽ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും. റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ് പി കെ. ഇ. പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈ എസ് പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി സിഐ എൻ. പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിൽ ആണ് ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനം. ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊരു മൃതശരീരം ആണെന്ന് ഉറപ്പുവരുത്തണമെന്നാണ് ഇടവകയുടെ പൊതു താല്പര്യം സംഘത്തെ അറിയിച്ചു. തുടർന്നായിരുന്നു പോലീസ് എഫ് ഐ ആർ ഇട്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിലേക്ക് എത്തിയത്. ഉന്നതതല സംഘം സ്ഥലത്തെത്തി സെമിത്തേരിയിൽ പരിശോധന നടത്തി.
വാണിയപ്പാറയിൽ വെച്ച് കാണാതായി എന്ന് സംശയിക്കുന്ന വിലങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്‌കറിയയുടെ ബന്ധുക്കൾ ഉൾപ്പടെ കല്ലറയിലെ മൃതദേഹത്തിൽ സംശയം ഉന്നയിച്ചതോടെയാണ് സംഭവം ചൂട് പിടിച്ചത്. സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട് .
38 നമ്പർ കല്ലറയിൽ 2015 ൽ അടക്കിയ ജയിംസിന്റെ ബന്ധുക്കൾ പള്ളിയിൽ എത്തി ഇടവക വികാരിയോട് സംസ്‌ക്കാര സമയത്തെ കാര്യങ്ങൾ വിശദീകരിച്ചതും ദുരൂഹത വർധിപ്പിച്ചു. ജയിംസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി തുണി വിരിച്ചതായും പെട്ടിയിലാണ് സംസ്‌കരിച്ചത് എന്നുമാണ് ബന്ധുക്കൾ പറയുന്നത് . സംസ്‌കാര സമയത്ത് മറ്റ് മൃതദേഹങ്ങൾ ഒന്നും ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതോടെയാണ് കല്ലറയിൽ കണ്ടെത്തിയ മൃതദേഹം പോലെ തോന്നിക്കുന്ന മൂന്നാമത്തെ വസ്തു എന്താണെന്ന് ഉറപ്പുവരുത്തണമെന്ന് ഇടവക വികാരിയും ജനങ്ങളും ഒരേപോലെ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം സെമിത്തേരിയിലെ 38 നമ്പർ കല്ലറ തുറന്നോപ്പോൾ ആണ് പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മൃതദേഹം എന്ന് തോന്നിക്കുന്ന മറ്റൊരു വസ്തുവും കണ്ടത്. സംഭവത്തിൽ ദുരൂഹത തോന്നിയ പള്ളി അധികൃതർ അന്ന് തന്നെ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ദുരൂഹത മാറിയിരുന്നില്ല. നടപടികൾ പൂർത്തിയാക്കി ഏറ്റവും അടുത്ത ദിവസം കല്ലറ തുറന്ന് പരിശോധിക്കും. അതിനായി ഡി എം ഒ , കളക്ടർ , എസ് പി എന്നിവർക്ക് ഇന്നുതന്നെ റിപ്പോർട്ട് സമർപ്പിക്കും. ഉത്തരവ് ലഭിച്ച ശേഷം കല്ലറ തുറന്ന് പരിശോധിക്കും. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡൻറ് മിനി വിശ്വനാഥൻ, ഭരണ സമിതി അംഗങ്ങൾ, ഡി എം ഒ, തഹസിൽദാർ, വില്ലേജ് അധികൃതർ എന്നിവർ സ്ഥലത്ത് എത്തിയിരുന്നു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button