Uncategorized

നെ​ടു​മ്പാ​ശേ​രി വാ​ഹ​നാ​പ​ക​ടം; സു​ഹൈ​ലി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കെ​തി​രെ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ പ്ര​തി സു​ഹൈ​ൽ സ​ജീ​വി​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​ർ​ക്കെ​തി​രെ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി. നി​ന​വ്, അ​മീ​ർ, ജോ​യ​ൽ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യ​ത്. ബോ​ധ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ വാ​ഹ​നം ഓ​ടി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചെ​ന്നും മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​ത് അ​റി​ഞ്ഞി​ട്ടും ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.അ​പ​ക​ട​ത്തി​നു​ശേ​ഷം ഇ​വ​ർ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച വാ​ഹ​ന​ത്തെ​ക്കു​റി​ച്ചും പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​തേ​സ​മ​യം സു​ഹൈ​ലി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ആ​രം​ഭി​ച്ചു. അ​മി​ത​വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​ലി​സ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ശേ​ഷം ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നാ​ണ് നീ​ക്കം.

അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി കാ​റി​ലെ ഇ​വ​ന്‍റ് ഡാ​റ്റാ റെ​ക്കോ​ർ​ഡ​ർ (ഇ​ഡി​ആ​ർ) പൊ​ലി​സ് പ​രി​ശോ​ധി​ക്കും. അ​പ​ക​ട​സ​മ​യ​ത്തെ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം, ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്നോ, എ​ത്ര​നേ​രം ആ​ക്സി​ല​റേ​റ്റ​ർ അ​മ​ർ​ത്തി​യി​രു​ന്നു തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ ഇ​ഡി​ആ​റി​ൽ​നി​ന്ന് ല​ഭി​ക്കും. ബി​എം​ഡ​ബ്ല്യു​വി​ൽ​നി​ന്നു​ള്ള മെ​ക്കാ​നി​ക്കു​ക​ളെ എ​ത്തി​ച്ച് ഇ​ഡി​ആ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നാ​ണ് പൊ​ലി​സി​ന്‍റെ നീ​ക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button