Uncategorized

മിനികൂപ്പർ വാഹനാപകടം: സുഹൈൽ സജീവ് മദ്യപിച്ച 3 ബാറുകൾക്ക് എതിരെ എക്സൈസ് കേസ് എടുത്തു, 19 വയസ്സുള്ളവർക്ക് മദ്യം നൽകിയതിൽ നടപടി

കൊച്ചി : നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടത്തിൽ പ്രതി, വാഹനം ഓടിച്ച സുഹൈൽ സജീവ് മദ്യപിച്ച ബാറുകൾക്ക് എതിരെ എക്സൈസ് കേസ് എടുത്തു. 3 ബാറുകൾക്കെതിരെയാണ് കേസ്. എറണാകുളം എക്സൈസ് ഡിസിയുടെ നേതൃത്വത്തിലാണ് നടപടി. 19 വയസ്സുള്ളവർക്ക് മദ്യം നൽകി എന്നതാണ് കുറ്റം. ബാർ ലൈസൻസ് റദ്ദാക്കലോ പിഴ ചുമത്തലോ ആകും നടപടി.

മൂന്നുപേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനികൂപ്പർ അപകടക്കേസിൽ വാഹനത്തിൻറെ ഇവൻറ് ഡാറ്റാ റെക്കോഡർ പരിശോധിക്കും. അപകട സമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നുവെന്ന് ഇഡിആറിൽ നിന്നും തിരിച്ചറിയാം. അപകടമുണ്ടാകുമ്പോൾ, ബ്രേക്ക് ചവിട്ടിയിരുന്നെങ്കിൽ അതും പതിയും. എത്ര ദൂരം ആക്സിലേറ്റർ പെഡൽ പ്രസ് ചെയ്തുവെന്നും കണ്ടെത്താം. ബി എം ഡബ്യൂവിൽ നിന്ന് മെക്കാനിക്കുകളെ എത്തിച്ച് പൊലീസ് ഇഡിആർ ശേഖരിക്കും.

പ്രതിയായ സുഹൈൽ റിമാൻഡിലാണ്. കാറിൽ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്താനാണ് തീരുമാനം. അമിത വേഗതയുടെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും. വാഹനത്തിന്‍റെ ഇവന്‍റ് ഡാറ്റാ റെക്കോഡറും പരിശോധിക്കും. സുഹൈലിന്‍റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് സുഹൈൽ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ പൊലീസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button