Uncategorized

ആണ്ടൂർക്കോണം ചികിത്സാ പിഴവ്; ഫാർമസിസ്റ്റിനെതിരെ കർശന നടപടിയെടുക്കുമെന്ന് ആരോ​ഗ്യമന്ത്രി

ആണ്ടൂർക്കോണം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഓട്ടിസം ബാധിതനെ മരുന്നു മാറി നൽകിയ സംഭവത്തിൽ ഇടപെട്ട് ആരോഗ്യവകുപ്പ്. ഫാർമസിസ്റ്റിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ.

ഓട്ടിസം ബാധിതനായ രോഗിക്ക് മരുന്നു മാറി നൽകിയ സംഭവത്തിൽ അടിയന്തര റിപ്പോർട്ട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ സ്റ്റോക്ക് അടക്കം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. റിപ്പോർട്ട് വന്നാലുടൻ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

അംബരീഷിന്റെ മാതാവ് രാജലക്ഷ്മിയുടെ പരാതിയിൽ കേസെടുത്ത പോലീസ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തി ഫാർമസിസ്റ്റിന്റെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും. കൂടാതെ മെഡിക്കൽ കോളേജിൽ എത്തി മാതാവിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന അംബരീഷിനെ വെന്റിലേറ്ററിൽ നിന്ന് ടി പിസിലേക്ക് മാറ്റി. വെന്റിലേറ്ററിന്റെ സഹായമില്ലാതെ എത്രനേരം സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുമെന്ന് കണ്ടെത്താനാണ് ടിപിസിലേക്ക് മാറ്റിയിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button