Uncategorized

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയ സംഭവം, ചെറിയ കാലതാമസം ഉണ്ടായി: സാങ്കേതിക പ്രശ്നമെന്ന് മന്ത്രി ടി സിദ്ദിഖ്

വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ദിനബത്തയും വാടകയും മുടങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. ചെറിയ കാലതാമസം ഉണ്ടായി. അടിയന്തരമായി തുക കൈമാറാൻ മന്ത്രിസഭ സബ് കമ്മിറ്റി നിർദ്ദേശം നൽകി. അടിയന്തരമായി കൊടുക്കാൻ തീരുമാനമെടുത്തു. സാങ്കേതിക പ്രശ്നം കാരണമാണ് കാലതാമസം ഉണ്ടായത്.

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കൃഷിനാശത്തിൽ നഷ്ടപരിഹാരം നൽകാൻ കാലതാമസം സർവ്വേയിൽ ഉണ്ടായ പ്രശ്നം. അടിയന്തരമായി പരിഹരിക്കാൻ റവന്യൂ മന്ത്രി ഇടപെടും. ഇ എസ് എ കർഷകന്റെ ഭൂമിയും വാസ സ്‌ഥലവും ഒഴിവാക്കി റിപ്പോർട്ട്‌ കൊടുത്തു. അത് നടപ്പാക്കാൻ എല്ലാ ശ്രമവും നടത്തും.

കർഷകന്റെ വിളകൾക്ക് കൂടുതൽ വില ലഭിക്കാനുള്ള നടപടി സ്വീകരിക്കും. വന്യമൃഗ ശല്യം മൂലം കൃഷി നശിച്ചാൽ 100% നഷ്ട പരിഹാരം നൽകാൻ ഉടൻ തീരുമാനം ഉണ്ടാകും. 2021 മുതൽ കർഷകർക്ക് നൽകാനുള്ള നഷ്ട പരിഹാരം 110 കോടി. അത് ഈ മാസം അവസാനം മുതൽ കൊടുത്തു തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button