Uncategorized

ഹൈ​ക്കോ​ട​തി​ക്ക് മു​ക​ളി​ലും കോ​ട​തി ഉ​ണ്ട​ല്ലോ; പി​ണ​റാ​യി കേ​ര​ള​ത്തി​ന്‍റെ വി​കാ​ര​മെ​ന്ന് ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി​ക്കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നെ പി​ന്തു​ണ​ച്ച് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ടി.​പി.​രാ​മ​കൃ​ഷ്ണ​ൻ. കോ​ട​തി​യും പൊ​ലി​സും അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും പി​ണ​റാ​യി വി​ജ​യ​നെ ഏ​റെ​ക്കാ​ല​മാ​യി വേ​ട്ട​യാ​ടു​ക​യാ​ണ്. ലാ​വ്‌​ലി​ൻ കേ​സ് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടും പി​ണ​റാ​യി വി​ജ​യ​ന് ഒ​രു പോ​റ​ലു​പോ​ലും ഏ​റ്റി​ട്ടി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.മാ​സ​പ്പ​ടി കേ​സി​ലെ കോ​ട​തി വി​ധി രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും. കോ​ട​തി വി​ധി അം​ഗീ​ക​രി​ക്കാ​നു​ള്ള ബാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തേ​സ​മ​യം വി​ധി​യെ വി​മ​ർ​ശി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​വി​ലെ ഉ​ത്ത​ര​വ് അ​ന്തി​മ​വി​ധി​യാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ആ​രോ​പി​ച്ചു. എ​ക്സാ​ലോ​ജി​ക് ഇ​ട​പാ​ടി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ങ്കി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന് കേ​സെ​ടു​ക്കാ​മാ​യി​രു​ന്നു​വെ​ന്നും ഇ​ഡി കേ​സ് എ​ടു​ക്കാ​ത്ത​ത് ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​മ്പി​ല്ലെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ്.

കേ​സി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രു വി​ഷ​യം തു​ട​ർ​ച്ച​യാ​യി സ​ജീ​വ​മാ​ക്കി നി​ർ​ത്താ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി വി​ജ​യ​നെ ല​ക്ഷ്യ​മി​ട്ട് സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button