Uncategorized

വോട്ടർ പട്ടികയിൽ നിന്നും പുറത്താക്കിയത് 13 കോടി ജനങ്ങളെ, 5 വർഷത്തിലൊരിക്കൽ വോട്ടിനായി യാചിക്കേണ്ട അവസ്ഥ: പ്രകാശ് രാജ്

എസ് ഐ ആർ പരിഷ്കരണത്തിലൂടെ രാജ്യത്തെ ജനാധിപത്യത്തെ ഇലക്ഷൻ കമ്മീഷൻ അട്ടിമറിച്ചുവെന്ന് നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ്. ബിഹാറിലും ബംഗാളിലും ഉൾപ്പെടെ രാജ്യത്തുടനീളം 13 കോടിയോളം ജനങ്ങളെയാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ ഭരണത്തിൽ വരുന്ന സർക്കാരുകളുടെ വിധി നിർണയിക്കാനോ യഥാർഥ വോട്ടർമാർക്ക് കഴിഞ്ഞില്ലെന്നും, ജനങ്ങളുടെ സംശയം ശരിയാണെന്ന് ഇത് തെളിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ദളിതർ, ആദിവാസികൾ, തൊഴിലാളികൾ, കർഷകർ, ക്രിസ്ത്യാനികൾ, മുസ്ലീങ്ങൾ, ഇടതു പക്ഷക്കാർ എന്നിവരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ പ്രധാന വിഭാഗങ്ങളെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ഇത് വെറുമൊരു സംഖ്യയല്ലെന്നും രാജ്യത്തെ പൗരന്മാരാണെന്നും അഞ്ച് വർഷത്തിലൊരിക്കൽ തങ്ങളുടെ വോട്ടിനായി പൗരന്മാർ യാചിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു. ഇലക്ഷൻ കമ്മീഷനെ തെരഞ്ഞെടുക്കുന്ന നടപടിക്രമങ്ങൾ മാറ്റിയതിന് പിന്നിലെ അധികാരത്തെയും അദ്ദേഹം ചോദ്യം ചെയ്തു.വിഷയത്തിൽ വ്യക്തമായ മറുപടി നൽകാൻ ഇലക്ഷൻ കമ്മീഷന് കഴിഞ്ഞിട്ടില്ലെന്നും, മോഷണം നടന്ന ശേഷം വീടിന്റെ താഴ് പരിശോധിക്കുന്ന നയമാണ് കമ്മീഷൻ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിലവിൽ ബിജെപി മാത്രമാണ് ഇലക്ഷൻ കമ്മീഷനെ പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതിനാൽ ജനാധിപത്യ വിരുദ്ധമായ എസ് ഐ ആർ ഉടൻ പിൻവലിക്കണമെന്നും ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button