Uncategorized
പാലക്കാട് കുളിമുറിയിലെ വെള്ളതൊട്ടിയിൽ വീണ് സഹോദരങ്ങൾ മരിച്ചു

പാലക്കാട് കുളിമുറിയിലെ വെള്ളതൊട്ടിയിൽ വീണ് സഹോദരങ്ങൾ മരിച്ചു. അഞ്ചും മൂന്നും വയസുള്ള കുട്ടികളാണ് മരിച്ചത്. ജെനിഫര്‍ ജൂലിയറ്റ് (5) റോബിന് (3) എന്നിവരാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളാണ് മരിച്ചത്. മേനോന്‍പാറ കൂരാങ്കാടാണ് ദാരുണസംഭവം ഉണ്ടായത്.
രാവിലെ പത്തരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ എങ്ങനെയാണ് ടാങ്കിലേക്ക് വീണതെന്ന് വ്യക്തമല്ല. കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.




