25 വർഷത്തെ ഭരണം; വികസിതഭാരതം 2047ൽ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി,ഇന്ത്യയിൽ ഒളിംപിക്സ് നടത്തും.

ദില്ലി. വികസിത ഭാരതം 2047ൽ യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിൽ ഒളിംപിക്സ് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നരേന്ദ്രമോദി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായി അധികാരത്തിലിരുന്നതിൻ്റെ 25 ാം വാർഷികാഘോഷമായ വികസിത് ഭാരത് സങ്കൽപ് സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 25 വർഷം ഭരണരംഗത്ത് ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല , രാജ്യത്തെ ജനങ്ങൾക്ക് നന്ദി. വോട്ട് ബാങ്ക് രാഷ്ട്രീയം താൻ കളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും. ഇതിനായുള്ള പദ്ധതികൾ നടപ്പാക്കുകയാണ്. ആഗോള ഉല്പാദന ഹബ് ആക്കി ഇന്ത്യയെ മാറ്റും. സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചതാണ് തൻ്റെ രാഷ്ട്രീയ റിപ്പോർട്ട് കാർഡ് .തനിക്ക് നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് വരാമായിരുന്നു, അത് പ്രലോഭിപ്പിച്ചിട്ടില്ല.എന്തൊക്കെ ഉത്തരവാദിത്വങ്ങൾ തന്നിലേക്ക് വന്നോ, അതൊക്കെ താൻ പൂർത്തിയാക്കി




