മാലിന്യം നീക്കുന്നതിനൊപ്പം വരുമാനവും; രണ്ടുവർഷം കിട്ടിയത് 15.79 ലക്ഷം രൂപ; മലപ്പുറത്ത് ഹരിത കർമസേനയുടെ പ്രവർത്തനം ശക്തം

മലപ്പുറം: വീടുകളില്‍നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിലൂടെ മലപ്പുറത്ത് മാലിന്യനിര്‍മാര്‍ജന രംഗത്ത് പുതിയ നേട്ടം. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ 15 തദ്ദേശസ്ഥാപനങ്ങളില്‍നിന്നായി ക്ലീന്‍ കേരള കമ്പനി മുഖേന 24.80 ലക്ഷം കിലോ മാലിന്യമാണ് ശേഖരിച്ച് ശാസ്ത്രീയ സംസ്‌കരണത്തിന് കൈമാറിയത്നിഷ്‌ക്രിയ അജൈവ മാലിന്യം, പുനചംക്രമണ മാലിന്യം, സ്‌ക്രാപ്, ഗ്ലാസ്, ഇലക്ട്രോണിക് മാലിന്യം തുടങ്ങിയവയാണ് ശേഖരിച്ചത്. ഇതില്‍ 24.07 ലക്ഷം കിലോ നിഷ്‌ക്രിയ അജൈവ മാലിന്യമാണ് ഏറ്റവും കൂടുതലായി ഉണ്ടായിരുന്നത്. പുനചംക്രമണ അജൈവ മാലിന്യം 29,637.1 കിലോയും സ്‌ക്രാപ് 31,555.53 കിലോയും ഗ്ലാസ് മാലിന്യം 11,110 കിലോയും ഇലക്ട്രോണിക് മാലിന്യം 426.04 കിലോയും ശേഖരിച്ചു.
ഹരിതകര്‍മ സേന വീടുകളില്‍നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികളില്‍ എത്തിച്ച് തരംതിരിച്ച ശേഷമാണ് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നത്. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങള്‍ക്ക് വില ലഭിക്കുന്നതോടൊപ്പം ഉപയോഗശൂന്യമായവ സുരക്ഷിതമായി സംസ്‌കരിക്കുകയും ചെയ്യുന്നു




