Uncategorized

തൊടുപുഴ നഗരസഭയിൽ 7 ലക്ഷം രൂപയുടെ ക്രമക്കേട്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി

ഇടുക്കി: തൊടുപുഴ നഗരസഭയിൽ രേഖകളില്ലാതെ 7 ലക്ഷം രൂപ കൈമാറ്റം ചെയ്ത സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. പണം ലഭിച്ച സ്വകാര്യവ്യക്തി തുക തിരിച്ചടയ്ക്കാൻ ശ്രമിച്ചതായാണ് വിവരം.

നഗരസഭാ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് പണം തിരിച്ചടയ്ക്കാൻ ശ്രമിച്ചത്. എന്നാൽ സാങ്കേതിക തടസ്സം മൂലം പണം കൈമാറാൻ കഴിഞ്ഞില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച ബാങ്ക് ജീവനക്കാരന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്‌സൺ നേരത്തെ വിജിലൻസിൽ പരാതി നൽകിയിരുന്നു. നഗരസഭയുടെ പണം നഷ്‌ടമായ സംഭവത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button