Uncategorized

തേക്കടിയിൽ മന്ത്രി ഉദ്ഘാടനം ചെയ്തുപോയ വന്യജീവി വാരാഘോഷ വേദി തകർന്നുവീണു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഇടുക്കി: തേക്കടിയിൽ സംസ്ഥാനതല വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനംനടന്ന വേദി തകർന്നുവീണു. വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിനുശേഷമാണ് താത്കാലിക പന്തൽ നിലംപൊത്തിയത്. അപകടത്തിൽ മൂന്ന് പോലീസുകാർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിപാടികൾ കഴിഞ്ഞ് അതിഥികളും പൊതുജനങ്ങളും വേദിയിൽനിന്ന് മടങ്ങിയശേഷമാണ് അപകടമുണ്ടായത് എന്നതിനാൽ വൻ ദുരന്തമൊഴിവായി.രാവിലെ പത്തരയ്ക്ക് ആരംഭിച്ച, എട്ടുദിവസം നീണ്ടുനിൽക്കുന്ന വന്യജീവി വാരാഘോഷ പരിപാടിയിൽ പീരുമേട്, പൂഞ്ഞാർ എം.എൽ.എ.മാർ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ, പ്രദേശവാസികളായ ആദിവാസികൾ ഉൾപ്പെടെ ആയിരത്തോളം ആളുകൾ പങ്കെടുത്തിരുന്നു. ചടങ്ങും ഭക്ഷണവിതരണവും പൂർത്തിയായ ശേഷം ആളുകൾ മടങ്ങിയതിനാലും അപകടസമയത്ത് പന്തലിനുള്ളിൽ അധികമാരും ഇല്ലാതിരുന്നതിനാലുമാണ് വലിയ അപകടമൊഴിവായത്.

മന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ വേദിയിൽനിന്ന് മടങ്ങി ഏകദേശം ഒരുമണിക്കൂറിനുശേഷമാണ് സംഭവം.കട്ടപ്പനയിലെ ഒരു ഏജൻസി നിർമിച്ച താത്കാലിക പന്തലാണ് തകർന്നുവീണത്. തേക്കടിയിലേക്ക് പോകുന്ന വിനോദസഞ്ചാരികൾ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്താണ് വേദിയൊരുക്കിയിരുന്നത്. ശക്തമായ കാറ്റോ മറ്റു പ്രതികൂല കാലാവസ്ഥയോ ഇല്ലാതിരുന്നിട്ടും വേദി തകർന്നുവീണത് നിർമാണത്തിലെ അപാകമാണെന്ന വിമർശനമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button