Uncategorized

58 ഉ​ത്ത​ര​ങ്ങ​ൾ​ക്ക് മാ​ർ​ക്കി​ല്ല, ഇ​ത് പ്ര​ത്യ​ക്ഷ അ​ഴി​മ​തി​യ​ല്ലേ?; പി​എ​സ്‌​സി​യെ ‘കു​ട​ഞ്ഞ്’ ഹൈ​ക്കോ​ട​തി

കൊ​ച്ചി: ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​പേ​പ്പ​ർ ക്ര​മ​ക്കേ​ടി​ൽ പി​എ​സ്‌​സി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. 58 ഉ​ത്ത​ര​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് രേ​ഖ​പ്പെ​ടു​ത്താ​തി​രു​ന്ന​ത് പ്ര​ത്യ​ക്ഷ അ​ഴി​മ​തി​യ​ല്ലേ​യെ​ന്നും പി​എ​സ്‌​സി ന​ട​ത്തി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ രാ​ജ്യ​ത്ത് സം​വി​ധാ​ന​മി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച റി​ട്ട് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ.പ​രീ​ക്ഷ​യി​ൽ 58 ഉ​ത്ത​ര​ങ്ങ​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​തി​രു​ന്ന​ത് വ​ള​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​ടി​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യാ​ണ് പി​എ​സ്‌​സി​യെ​ന്നും 58 ചോ​ദ്യ​ങ്ങ​ളു​ടെ മാ​ർ​ക്ക് ഒ​ഴി​വാ​ക്കി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​തേ​സ​മ​യം 58 ഉ​ത്ത​ര​ങ്ങ​ൾ​ക്ക് മാ​ർ​ക്ക് ന​ൽ​കാ​തി​രു​ന്ന​ത് ക്ല​റി​ക്ക​ൽ മി​സ്റ്റേ​ക്ക് മാ​ത്ര​മാ​യി ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

നൂ​ത​ന​മാ​യ ത​ട്ടി​പ്പാ​ണി​തെ​ന്നും എ​ങ്ങ​നെ​യാ​ണ് ഇ​തി​നെ ക്ല​റി​ക്ക​ൽ മി​സ്റ്റേ​ക്ക് എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​നാ​കു​ക​യെ​ന്നും സ​ർ​ക്കാ​ർ ചോ​ദി​ച്ചു. സം​ഭ​വം സാ​മാ​ന്യ​ബു​ദ്ധി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും സ​ർ​ക്കാ​ർ വാ​ദി​ച്ചു. പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും 180ലേ​റെ പ​രാ​തി​ക​ൾ പി​എ​സ്‌​സി​ക്കെ​തി​രെ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് പി​എ​സ്‌​സി​യോ​ട് കോ​ട​തി ചോ​ദി​ച്ചു. നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​കു​ന്നി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് സ​ർ​ക്കാ​രി​നോ​ട് കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ ഹാ​ജ​രാ​കേ​ണ്ട​ത് പി​എ​സ്‌​സി അ​ധി​കൃ​ത​രു​ടെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button