Uncategorized

മദ്യലഹരിയില്‍ തര്‍ക്കം: രണ്ടുപേര്‍ക്ക് വെട്ടേറ്റു; ഒരാള്‍ മരിച്ചു; പ്രതികള്‍ പിടിയില്‍

പുല്‍പ്പള്ളി: പുല്‍പ്പള്ളി ആനപ്പാറയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റതില്‍ ഒരാള്‍ മരിച്ചു.
താമരശേരി കൂടത്തായ് അപ്പുറത്ത് പൊയില്‍ ലൈജു (40) വാണ് മരിച്ചത്.
വെട്ടേറ്റ കൊല്ലം തഴവ വെട്ടുകൊല്ലി കിഴക്കേതില്‍ ഷഫീഖ് അബ്ദുള്‍ സലാം (35) ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ഇന്നലെ രാത്രി 9നായിരുന്നു സംഭവം. കഴുത്തിനും പുറത്തും ഗുരുതരമുറിവേറ്റ ഇരുവരേയും ആദ്യം മാനന്തവാടി മെഡിക്കല്‍ കോളേജിലും, പിന്നീട്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നാഗപട്ടണം സ്വദേശിയായ പനീര്‍ ശെല്‍വം (58) ശേഖര്‍ (63) എന്നിവരെ കസ്റ്റഡിയിലെടുത്തുചോദ്യം ചെയ്തു വരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button