Uncategorized

ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദം: പാര്‍ട്ടി നിര്‍ദേശിച്ചിട്ടും എതിര്‍വിഭാഗത്തിന് എതിരെ നല്‍കിയ പരാതി പിന്‍വലിക്കാതെ രമ്യ ഹരിദാസ്

തിരുവനന്തപുരം: അവസാനിക്കാതെ ചിറയിന്‍കീഴിലെ കയ്യാങ്കളി വിവാദം. രമ്യ ഹരിദാസ് എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കാത്തതില്‍ എതിര്‍വിഭാഗത്തിന് കടുത്ത അതൃപ്തി. പരാതി പിന്‍വലിക്കണമെന്ന പാര്‍ട്ടി നിര്‍ദേശം അവഗണിച്ചതായാണ് ആക്ഷേപം. വിഷയം കെപിസിസി നിയോഗിച്ച അന്വേഷണ സമിതിയെ അറിയിക്കാനൊരുങ്ങുകയാണ് എതിര്‍വിഭാഗം.ഇരുവിഭാഗങ്ങളും നല്‍കിയ പരാതികള്‍ പിന്‍വലിക്കണമെന്നായിരുന്നു പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദേശം. എന്നാല്‍, തന്നെ ആക്രമിച്ചെന്ന പരാതിയില്‍
രമ്യ ഹരിദാസ് എംഎല്‍എ നിലപാട് മാറ്റിയില്ലെന്നാണ് എതിര്‍വിഭാഗത്തിന്റെ ആരോപണം.രമ്യയുടെ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം 14 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. കയ്യാങ്കളിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമായിരുന്നു. പ്രാദേശിക തലത്തില്‍ തന്നെ രമ്യ ഹരിദാസിനെതിരെ നേതാക്കള്‍ രംഗത്തെത്തി.

ഇതിനിടെ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതും വിവാദത്തിന് പുതിയ രാഷ്ട്രീയമാനം നല്‍കി. തോല്‍വിക്ക് പിന്നില്‍ സംഘടനയിലെ ഭിന്നതയും കയ്യാങ്കളി വിവാദവും കാരണമായെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button