Uncategorized

അ​ന്ന് ത​ല​യി​ൽ ചു​മ​ന്നു ന​ട​ന്നു, ഇ​ന്ന് ച​വി​ട്ടി​ത്താ​ഴ്ത്തു​ന്നു ; സി​പി​എ​മ്മി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് വെ​ള്ളാ​പ്പ​ള്ളി

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. സി​പി​എ​മ്മി​നും യു​ഡി​എ​ഫ് സ​ർ​ക്കാ​രി​നു​മെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ ത​ന്നെ ത​ല​യി​ൽ ചു​മ​ന്നു​ന​ട​ന്ന സി​പി​എ​മ്മി​ന് ഇ​പ്പോ​ൾ താ​ൻ കൊ​ള്ളാ​ത്ത​വ​നാ​യി മാ​റി​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫി​ന് തു​ട​ർ​ച്ച​യാ​യി ര​ണ്ട് ടേം ​ഭ​രി​ക്കാ​ൻ സാ​ധി​ച്ച​ത് പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ഴി​വു​കൊ​ണ്ടാ​ണ്. എ​ന്നാ​ൽ അ​ന്ന് പി​ണ​റാ​യി​യെ വാ​ഴ്ത്തി​പ്പാ​ടി​യ​വ​ർ ത​ന്നെ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ അ​ദ്ദേ​ഹ​ത്തെ ച​വി​ട്ടി​ത്താ​ഴ്ത്തു​ക​യാ​ണ്. യു​ഡി​എ​ഫ് മ​ന്ത്രി​സ​ഭ​യി​ലെ മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന​വും വെ​ള്ളാ​പ്പ​ള്ളി വി​ല​യി​രു​ത്തി. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ വി​മാ​ന​യാ​ത്ര​യെ അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സ​തീ​ശ​ൻ ശൈ​ലി മാ​റ്റ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​ണെ​ന്ന കാ​ര്യം ഇ​ട​യ്ക്കി​ടെ മ​റ​ക്കു​ന്ന​താ​യി തോ​ന്നു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്ക് കു​റ​ച്ചു​കൂ​ടി പ​ക്വ​ത വേ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ൽ മു​ൻ സ​ർ​ക്കാ​രു​ക​ൾ​ക്കും വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. പ്ര​ശ്ന​ത്തി​ന് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ പ​രി​ഹാ​രം കാ​ണാ​നു​ള്ള പ​ദ്ധ​തി​ക​ൾ വേ​ണം.

സം​സ്ഥാ​ന​ത്ത് മ​രു​ന്നു​ക്ഷാ​മം ഉ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ത​ന്നെ സ​മ്മ​തി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. കെ.​എം. ഷാ​ജി​യു​ടെ റേ​ഞ്ച് റോ​വ​ർ യാ​ത്ര​യെ​യും വെ​ള്ളാ​പ്പ​ള്ളി വി​മ​ർ​ശി​ച്ചു. അ​തേ​സ​മ​യം എം.​കെ. മു​നീ​റി​നെ ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​നാ​ക്കി​യ​തി​ൽ തെ​റ്റു​പ​റ​യാ​നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ന്യ​നാ​യ നേ​താ​വാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ്ര​തി​ക​രി​ച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button