Uncategorized

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹാരോപണം: ആന്‍റോ അഗസ്റ്റിന്‍ കളമശേരി പൊലിസിന് മുന്നില്‍

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വ്യാജ വിവാഹ ആരോപണമുയര്‍ത്തി അധിക്ഷേപിച്ചെന്ന കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമ ആന്‍റോ അഗസ്റ്റിന്‍ കളമശേരി പൊലിസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 11 ഓടെയാണ് ആന്‍റോ അഗസ്റ്റിന്‍ ചോദ്യം ചെയ്യലിന് ഹാജരായത്.കഴിഞ്ഞ തിങ്കളാഴ്ച ഹാജരാകാന്‍ ആയിരുന്നു ആദ്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഒക്ടോബര്‍ അഞ്ചിനു ശേഷമേ ഹാജരാകൂവെന്ന് ആന്‍റോ അറിയിച്ചിരുന്നു. ഇന്ന് ഹാജരായില്ലെങ്കില്‍ കോടതിയിലേക്ക് പോകാനാണ് പൊലിസിന്‍റെ നീക്കം.

അതേസമയം, അര്‍ജന്‍റീന ഫുട്ബോള്‍ താരം മെസിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉന്നയിച്ചതിനും കളമശേരി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആന്‍റോ അഗസ്റ്റിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ എറണാകുളം സെഷന്‍സ് കോടതി തള്ളി.

നിലവില്‍ അറസ്റ്റ് ചെയ്യാന്‍ ഉദ്ദേശമില്ലെന്ന പൊലിസ് അറിയിച്ച സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍റെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിലയിരുത്തി കോടതി നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button