Uncategorized
തിരുവനന്തപുരത്ത് 103 ഗ്രാം മെത്താംഫെറ്റമിനുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: ഈഞ്ചക്കലിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ. പനവൂർ സ്വദേശി അരവിന്ദ്.എസ്(29 ), മണമ്പൂർ സ്വദേശി ആകാശ്(30) എന്നിവരാണ് പിടിയിലായത്.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിട്ടുള്ള പരിശോധനയിൽ ആണ് ഇവർ പിടിയിലായത്. വാഹന പരിശോധനയിൽ സംശയം തോന്നി തടഞ്ഞപ്പോഴാണ് ഇരുവരും കുടുങ്ങിയത്. തലസ്ഥാനത്ത് വിവിധയിടങ്ങളിൽ വിൽപ്പനക്കെത്തിച്ചതാണ് ലഹരിയെന്ന് എക്സൈസ് ടീം പറഞ്ഞു.




