Uncategorized

ആലപ്പുഴയിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടരവയസ്സുകാരി മരിച്ചു

ആലപ്പുഴ: ആലപ്പുഴൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് രണ്ടരവയസ്സുകാരി മരിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിൻ്റിലാണ് അപകടം. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ സുഗൻ ആണ് മരിച്ചത്. റെഡ് കാസ്റ്റിൽ വാരാഹരി എന്ന ബോട്ടിലെ യാത്രക്കിടെയാണ് കുട്ടി വെള്ളത്തിൽ വീണത്.

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നു. ബോട്ട് ജീവനക്കാരും സമീപവാസികളും ചേർന്ന് കുട്ടിയെ ഉടനെ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button