Uncategorized

രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടും ഭീഷണിപ്പെടുത്തി; കൊല്ലത്ത് പച്ചക്കറി സ്റ്റാളിൽ ബിജെപി പ്രവർത്തകരുടെ അതിക്രമം

കൊല്ലത്ത് ബിജെപി പ്രതിഷേധ മാർച്ചിനിടെ പച്ചക്കറി സ്റ്റാളിൽ അതിക്രമമെന്ന് പരാതി. ഹോർട്ടികോർപ്പ് സ്റ്റാളിന് സമീപത്തെ രമേശ് ചെന്നിത്തലയുടെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചതിനൊപ്പം പച്ചക്കറി കടയിലെ ത്രാസ് തട്ടിത്തെറിപ്പിച്ചെന്നും വനിതാ ജീവനക്കാരുടെ പരാതി.രാഷ്ട്രീയവുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടും ഭീഷണിപ്പെടുത്തിയെന്നും ജീവനക്കാർ പറഞ്ഞു.

ഫ്ലക്സ് നശിപ്പിച്ചത് സമരത്തിന്റെ ഭാഗമെന്നാണ് ബിജെപി പ്രവർത്തകരുടെ വാ​ദം. കട ഇനി ഇവിടെ നടത്തുന്നത് കാണണം എന്നായിരുന്നു പ്രവർത്തകരുടെ ഭീഷണി. ഫ്ളക്സ് നശിപ്പിച്ചതിനല്ല ത്രാസ് തട്ടി തെറിപ്പിച്ചതിനെയാണ് ചോദ്യം ചെയ്തത് എന്നും ജീവനക്കാരി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button