Uncategorized

കരിങ്കൊടി പിണറായിക്കെതിരാണെങ്കിൽ ബലേഭേഷ്!, അമിത് ഷായ്ക്കെതിരാണെങ്കിൽ സതീശന് മുട്ടുവിറക്കും’: എം ബി രാജേഷ്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വി ഡിസതീശന്‍റെ അതൃപ്തിയിൽ പ്രതികരിച്ച് സിപിഐഎം നേതാവ് എം ബി രാജേഷ്. മുഖ്യമന്ത്രിയുടെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നതെന്ന് പരിഹസിച്ചാണ് എം ബി രാജേഷ് രംഗത്ത് വന്നത്. നിലപാടുകളുടെ രാജകുമാരന്‍ എന്ന് വാഴ്ത്തിയവരൊക്കെ എവിടെ പോയെന്നും ഇപ്പോള്‍ സതീശന്റെ നിലപാടുകളുടെ ആത്മഹത്യയാണ് ദൈനംദിനം കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അമിത് ഷായ്‌ക്കെതിരായി യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധം നടത്തിയതില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കട്ടകലിപ്പിലാണെന്നും അത് മുഖ്യമന്ത്രി ഇടപെട്ട് പിന്‍വലിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പണ്ട് നവകേരള സദസ്സിന്റെ സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായിക്കെതിരെ ഇതേ യൂത്ത് കോണ്‍ഗ്രസിനെ കരിങ്കൊടിയും കൊടുത്തയച്ച സതീശന് അമിത് ഷാക്കെതിരെ കരിങ്കൊടി കാണിക്കുമ്പോള്‍ മാത്രം മുട്ടു വിറയ്ക്കുന്നോ? അന്ന് പിണറായിക്കെതിരെ മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടായിരുന്നോ കരിങ്കൊടി പ്രതിഷേധം നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. കരിങ്കൊടി പിണറായിക്കെതിരാണെങ്കില്‍ ബലേഭേഷ്! അമിത്ഷാക്കെതിരാണെങ്കില്‍ സതീശന് മുട്ടുവിറക്കും എന്നും അദ്ദേഹം പരിഹസിച്ചു. ഗോള്‍വാള്‍ക്കര്‍ ചിത്രത്തിനു മുന്നില്‍ കുമ്പിട്ട സതീശന്‍ അമിത്ഷായുടെയും മോദിയുടെയും മുന്നില്‍ കുമ്പിടുന്നതില്‍ എന്തതിശയമെന്നും എം ബി രാജേഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button