Uncategorized

കുംഭമേളയ്ക്കായി നൂറ്റാണ്ടിലധികം പഴക്കമുള്ള ഷാഹി മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചു; ഉജ്ജയിനിയിൽ സംഘർഷം

പ്രദേശവാസികളുടെ പ്രതിഷേധം വകവെക്കാതെ ഉജ്ജയിനിലെ ചരിത്രപ്രസിദ്ധവും നൂറ്റാണ്ടിലധികം പഴക്കമുള്ളതുമായ ഷാഹി മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കുന്നതിൽ സംഘർഷം.
വൻ പൊലീസ് സാന്നിധ്യത്തിലാണ് ഭരണകൂടം മസ്ജിദിന്‍റെ ഒരുഭാഗം പൊളിച്ചുനീക്കുന്നത്. പ്രതിഷേധക്കാർക്കുനേരെ പൊലീസ് ബലംപ്രയോഗിച്ചതാണ് സംഘർഷത്തിനു കാരണമായത്. പൊലീസിനുനേരെ കല്ലേറുണ്ടായി. തിങ്കളാഴ്ച രാവിലെ മസ്ജിദിന്‍റെ ഒരു ഭാഗം പൊളിച്ചുനീക്കാനുള്ള ഉജ്ജയിൻ മുനിസിപ്പർ കോർപറേഷന്‍റെ നീക്കം പ്രദേശവാസികൾ തടഞ്ഞു. ഇതോടെ പൊലീസ് ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസിനുനേരെ കല്ലേറുണ്ടായി. രണ്ട് ദിവസമായി പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.

2028ൽ നടക്കുന്ന സിംഹസ്ത കുംഭമേളക്കു മുന്നോടിയായാണ് കാന്താൾ ചൗരഹക്കും ഗോപാൽ മന്ദിറിനും ഇടയിലുള്ള 900 മീറ്റർ റോഡ് 15 മീറ്ററായി വീതികൂട്ടുന്നത്. ഇതിനായാണ് മസ്ജിദിന്‍റെ ഒരുഭാഗം പൊളിക്കുന്നത്. മസ്ജിദ് വഖഫ് സ്വത്താണെന്നും മറ്റൊരു ഭാഗത്തുകൂടി റോഡ് വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഹൈകോടതിയുടെ ഇൻഡോർ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. 2,000ഓളം സുരക്ഷ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. പള്ളിക്ക് ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ച് 500 മീറ്റർ ചുറ്റളവിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button