Uncategorized

കുഴഞ്ഞുവീണത് അറിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല’; കളമശ്ശേരി മെഡിക്കൽ കോളേജിൽ രോഗി മരിച്ചതിൽ കുടുംബം

കളമശ്ശേരി: കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. ഡിസ്ചാര്‍ജ് ചെയ്യാനിരുന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയത്. ഞായറാഴ്ചയായിരുന്നു മട്ടാഞ്ചേരി സ്വദേശിയായ പി എസ് ഹലീൽ റഹ്മാന്‍ ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിച്ചത്. രോഗി കുഴഞ്ഞുവീണത് അറിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഡോക്ടര്‍മാരോ നഴ്‌സോ വരാന്‍ കൂട്ടാക്കിയില്ല. ബന്ധുക്കള്‍ ചേര്‍ന്നാണ് ഹലീലിനെ ഐസിയുവില്‍ എത്തിച്ചത്. കൃത്യസമയത്ത് ഡോക്ടര്‍മാര്‍ എത്തിയിരുന്നെങ്കില്‍ ഹലീല്‍ മരിക്കില്ലായിരുന്നു. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളേജിലേത് ഗുരുതര ചികിത്സാപ്പിഴവാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. രോഗി കുഴഞ്ഞുവീണ സമയത്ത് വാര്‍ഡില്‍ ഒരു ഡോക്ടര്‍ പോലുമുണ്ടായിരുന്നില്ല. കെടുകാര്യസ്ഥതയാണ് സംഭവിച്ചത്. എവിടെയാണ് ആരോഗ്യമന്ത്രി?. ആരോഗ്യമേഖലയെ തകര്‍ക്കുന്ന രീതിയാണിത്. കുടുംബത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം. മരിച്ച ഹലീലിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്താല്‍ മാത്രമേ ചികിത്സ നല്‍കൂ എന്ന അവസ്ഥയാണ്. ജില്ലയുടെ ചുമതലയുള്ള മന്ത്രി എവിടെയാണെന്നും എസ് സതീഷ് ചോദിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button