Uncategorized
ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു

കോഴിക്കോട്: ലൈംഗിക പരാതിയിൽ സസ്പന്ഷൻ നടപടി നേരിട്ട ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ച് സർക്കാർ. ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനതിരെ കോഴിക്കോട്ടെ കോൺഗ്രസിൽ പ്രതിഷേധം ശക്തമായിരുന്നു.ഡിസിസി പ്രസിഡന്റ് അടക്കം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തീരുമാനം പിൻവലിച്ചത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അടക്കം ഡിവൈഎസ്പി ഉമേഷിനെതിരെ ജില്ലയിലെ കോണ്ഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു.
പാലക്കാട്ടെ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ടാണ് ഉമേഷിനെ സസ്പെൻഡ് ചെയ്തത്.




