Uncategorized
അഞ്ചലിൽ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ആൺസുഹൃത്ത് അറസ്റ്റിൽ

കൊല്ലം: അഞ്ചലിൽ 49കാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഇടമുളക്കൽ വാഴോട് സ്വദേശി ലിസിക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. സംഭവത്തിൽ റെജി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ലിസിയുടെ ദേഹത്ത് തിന്നർ ഒഴിച്ച ശേഷമാണ് പ്രതി തീകൊളുത്തിയതെന്നാണ് വിവരം. ഹോം നഴ്സിംഗ് ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ലിസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്



