Uncategorized

ഹൈ​ദ​രാ​ബാ​ദി​ൽ ഭ​ക്ഷ്യ​ പ​രി​ശോ​ധ​ന; മാ​യം ക​ല​ർ​ത്തി​യ 500 കി​ലോ പ​നീ​ർ പി​ടി​ച്ചെ​ടു​ത്തു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ലെ ര​ണ്ട് ഭ​ക്ഷ്യ ഉ​ത്പാ​ദ​ന യൂ​ണി​റ്റു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ മാ​യം ക​ല​ർ​ത്തി​യ ഏ​ക​ദേ​ശം 500 കി​ലോ​യോ​ളം പ​നീ​റും പാ​ൽ​പൊ​ടി​യും മ​റ്റ് പാ​ച​ക വ​സ്തു​ക്ക​ളും പി​ടി​ച്ചെ​ടു​ത്തു. ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗ​വും പൊ​ലി​സും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.അ​ൽ​വാ​ൽ മേ​ഖ​ല​യി​ലെ ‘ന​ട​രാ​ജ് മി​ൽ​ക്ക് ആ​ൻ​ഡ് മി​ൽ​ക്ക് ഫു​ഡ് പ്രൊ​ഡ​ക്ട്സ്’, ദു​ണ്ടി​ഗ​ൽ ബൗ​റാം​പേ​ട്ടി​ലെ ‘യ​ശോ​ദ സ്വീ​റ്റ് ആ​ൻ​ഡ് നം​കീ​ൻ’ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. നി​ല​വാ​രം കു​റ​ഞ്ഞ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ ന​ട​പ​ടി.

ന​ട​രാ​ജ് മി​ൽ​ക്ക് ആ​ൻ​ഡ് ഫു​ഡ് പ്രൊ​ഡ​ക്ട്സി​ൽ നി​ന്ന് പാ​ൽ​പൊ​ടി ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത​മാ​യി പ​നീ​ർ നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. 500 കി​ലോ​യോ​ളം അ​ഴു​കി​യ നി​ല​യി​ലു​ള്ള പ​നീ​റും 50 കി​ലോ പാ​ൽ​പൊ​ടി​യും പി​ടി​ച്ചെ​ടു​ത്തു. സ്ഥാ​പ​ന ഉ​ട​മ ജാ​പ​ല ന​ട​രാ​ജി​നെ അ​ൽ​വാ​ൾ പൊ​ലി​സി​ന് കൈ​മാ​റി.

യ​ശോ​ദ സ്വീ​റ്റ് ആ​ൻ​ഡ് നം​കീ​ൻ ബേ​ക്ക​റ​യി​ൽ നി​ന്ന് വ​ന​സ്പ​തി, പാ​ച​ക എ​ണ്ണ, മി​ൽ​ക്ക് പൗ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ഹ​ൽ​വ നി​ർ​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള 80-ല​ധി​കം പാ​ൽ​പൊ​ടി ചാ​ക്കു​ക​ൾ, 100 ടി​ൻ കു​ക്കിം​ഗ് ഓ​യി​ൽ, 50 ടി​ൻ ഡാ​ൽ​ഡ, 21 കി​ലോ​യോ​ളം ത​യാ​റാ​ക്കി​യ ഹ​ൽ​വ എ​ന്നി​വ ഇ​വി​ടെ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ഹൈ​ദ​രാ​ബാ​ദി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 20 ഡ​യ​റി യൂ​ണി​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും മാ​യം ക​ല​ർ​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന 18 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

കൂ​ടാ​തെ, വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ഹ​യ​ത്ന​ഗ​റി​ലെ ‘വെ​ങ്ക​ട ശി​വ മി​ൽ​ക്ക് പോ​യി​ന്‍റ്’ അ​ട​പ്പി​ച്ചു. ക​ർ​മാ​ൻ​ഘ​ട്ടി​ലെ ‘സ​പ്ത​ഗി​രി ഫു​ഡ്സ്’, പ​സു​മ​മു​ല​യി​ലെ ‘ഓ​ൾ റി​ച്ച് ഡ​യ​റി’ എ​ന്നി​വ​യു​ടെ ലൈ​സ​ൻ​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button