Uncategorized

ആറളംഫാം പുനരധിവാസ മേഖലയിൽ വിടിന് നേരേ കാട്ടാനയുടെ പരാക്രമം ഏഴാംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമം.
ആറളം ഫാ ബ്ലോക്ക് പതിനൊന്നിൽ താമസക്കാരനായ സനിലിൻ്റെ വീട്ടുപരിസരത്ത് എത്തിയ കാട്ടാന വിടിന് മുൻ ഭാഗത്തെ ഷീറ്റ് തകർത്തു. വീട്ടുപകരണങ്ങളും നശിപ്പിച്ചു .
ആനയുടെ ആക്രമത്തിൽ നിന്നും തലനാരിഴക്കാണ് ഏഴാംഗ കുടുംബം രക്ഷപ്പെട്ടത്. സനിലിൻ്റെ മാതാവ് പ്രഭാത കർമ്മങ്ങൾക്കായി വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നരയോടെ പുറത്തിറങ്ങിയപ്പോഴാണ് മൊഴയാനയെ കണ്ടത്. ആനയെ കണ്ടതോടെ ബഹളം കേട്ട് തിണ്ണയിൽ ഉറങ്ങുകയായിരുന്ന ഭാര്യ മായയും മറ്റ് സഹോദരന്മാരുൾപ്പടെ വീടിനകത്തേക്ക് ഓടി കയറി.
അതിനിടയിൽ മുറ്റത്തുണ്ടായിരുന്ന സൈക്കിൾ ഉൾപ്പെടെ ആന ചവിട്ടി നശിപ്പിച്ചു.
വാതിൽ പോലും ഇല്ലാത്ത അടച്ചുറപ്പില്ലാത്ത വീട്ടിലായിരുന്നു ഏഴംഗ കുടുംബം താസിച്ചിരുന്നത്. ഇവർ ആനയുടെ പിടിയിൽ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. വീടിനായി വാങ്ങിവെച്ചിരുന്ന പുതിയ വാതിൽ, കസേര, ബക്കറ്റ് എന്നിവയും ചവിട്ടി നശിപ്പിച്ചു. ആർആർടി സംഘം സ്ഥലത്തെത്തി ആനയെ തുരത്തിയ ശേഷമാണ് വിട്ടുകാർക്കും ഒപ്പം പ്രദേശവാസികൾക്കും ചെറിയൊരാശ്വാസമെങ്കിലും ഉണ്ടായത്. അതേ സമയം ആറളം മേഖലയിൽ നിരന്തരം ഭീതി വിതയ്ക്കുന്ന അതേ മോഴയാനയാണ് ഈ ആക്രമണം നടത്തിയതെന്നും ആനയെ പിടികൂടാനാവശ്യമായ നടപടി സ്വികരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button