Uncategorized
കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് മോഷണം; 11 പവൻ സ്വർണവും 25,000 രൂപയും കവർന്നു

കോതമംഗലം: എറണാകുളം കോതമംഗലം പല്ലാരിമംഗലത്ത് വീട് കുത്തിത്തുറന്ന് 11 പവൻ സ്വർണവും 25,000 രൂപയും കവർന്നു.
പല്ലാരിമംഗലം സ്വദേശി സഹൽ സിദ്ദീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്.പണവും സ്വർണാഭരണങ്ങളും സൂക്ഷിച്ചിരുന്ന അലമാര തകർത്താണ് മോഷണം നടത്തിയത്. ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനായി വീട്ടുകാർ പുറത്തുപോയ സമയത്താണ് മോഷണം നടന്നത്. രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി വീട്ടുകാർ അറിയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.




