Uncategorized

കാ​ലം മാ​റി, മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യും മാ​റ​ണം: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍റെ സ്പോ​ൺ​സേ​ർ​ഡ് വി​മാ​ന​യാ​ത്ര​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഇ​തേ ക​മ്പ​നി​യു​ടെ വി​മാ​നം പി​ണ​റാ​യി വി​ജ​യ​നും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യാ​ത്ര​യി​ലും മാ​റ്റം വേ​ണ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വി​മാ​ന​യാ​ത്ര​യു​ടെ സ്പോ​ൺ​സ​ർ ആ​രാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ന്നാ​യി അ​റി​യാം. സ്പോ​ൺ​സ​ർ ആ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ള്ളും. ത​നി​ക്ക് ഇ​ത്ത​ര​മൊ​രു വി​മാ​ന​യാ​ത്ര ഇ​പ്പോ​ൾ ന​ട​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കി​രീ​ടം അ​വി​ടെ​യു​ണ്ടെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യി​ലെ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ എ​ഡി​എ​മ്മി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം അ​വി​ടെ​യെ​ത്തി വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കും. എ​ഡി​എ​മ്മി​ന്‍റെ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മു​റു​ക്കി പി​ടി​ക്കേ​ണ്ട​തി​നെ മു​റു​ക്കി പി​ടി​ക്കും. ശ​ബ​രി​മ​ല സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി ത​നി​ക്ക് ഒ​രു നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടി​ല്ല.

ശ​ബ​രി​മ​ല​യി​ൽ പ​ണ​ത്തി​ന് യാ​തൊ​രു പ​ഞ്ഞ​വു​മി​ല്ല. അ​ഗ്ര​സീ​വാ​യി സ്റ്റാ​ൻ​ഡ് എ​ടു​ക്കേ​ണ്ടി​ട​ത്ത് അ​ങ്ങ​നെ​ത​ന്നെ ചെ​യ്യും. സം​സ്ഥാ​ന​ത്ത് മ​രു​ന്ന് ക്ഷാ​മ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 657 ഇ​നം മ​രു​ന്നു​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ സ്റ്റോ​ക്കു​ണ്ട്. ചി​ല​ർ ബ്ലാ​ക്ക് സ്റ്റോ​ക്ക് ഏ​ജ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഒ​രു മ​രു​ന്നി​നും ക്ഷാ​മ​മി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button