മേശയിലും കസേരയിലും ഓടിനടന്ന് എലികൾ! രാജ്കോട്ടിലെ മക്‌ഡൊണാൾഡ്സിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ, പക്ഷേ പിഴ വെറും 3,000 രൂപ, വീഡിയോ

മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയ മേശകളിലും കസേരകളും എലികൾ ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്കോട്ടിലെ മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റ് വിവാദത്തിപ്പെട്ടു. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരു ഉപഭോക്താവ് പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പിന്നാലെ രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥാപനത്തിൽ പരിശോധന നടത്തി. സംഭവത്തിൽ ഔട്ട്‌ലെറ്റിന് 3,000 രൂപ പിഴ ചുമത്തിയെന്ന് റിപ്പോർട്ട്.മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയ മേശകളിലും കസേരകളും എലികൾ ഓടിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്കോട്ടിലെ മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റ് വിവാദത്തിപ്പെട്ടു. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ ഒരു ഉപഭോക്താവ് പകർത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പിന്നാലെ രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥാപനത്തിൽ പരിശോധന നടത്തി. സംഭവത്തിൽ ഔട്ട്‌ലെറ്റിന് 3,000 രൂപ പിഴ ചുമത്തിയെന്ന് റിപ്പോർട്ട്.
എലി പുറത്ത് നിന്നും എത്തിയതെന്ന് അധികൃതർ
ഗ്രീൻലാൻഡ് ചൗക്കിലുള്ള മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിലാണ് സംഭവം നടന്നത്. ഹാർഡ് കാസിൽ റെസ്റ്റോറന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ് സ്ഥാപനം നടത്തുന്നത്. ഔട്ട്ലെറ്റിൽ നിരവധി ഉപഭോക്താക്കൾ ഇരിക്കുമ്പോൾ തന്നെ അവിടുത്തെ മേശകളിലും കസേരകളിലും രണ്ട് എലികൾ ഒരു ഭയവുമില്ലാതെ ഓടി നടക്കുന്നത് വീഡിയോയിൽ കാണാം. ഗ്ലാസ് പാർട്ടീഷൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്ന ഔട്ട്‌ലെറ്റിലെ പാർട്ടി ഏരിയയിലാണ് എലികളെ കണ്ടെത്തിയതെന്ന് മുനിസിപ്പൽ ഹെൽത്ത് ഓഫീസർ ജയേഷ് വക്കാണി പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചു



