Uncategorized
കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് 2026- 27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള മുട്ടക്കോഴി വളർത്തൽ പദ്ധതിയുടെ ഉദ്ഘാടനം ചുങ്കക്കുന്ന് വെറ്റിനറി പോളിക്ലിനിക്കിൽ വെച്ച് നടന്നു

ചുങ്കക്കുന്ന്: 2026-27 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് ചുങ്കക്കുന്ന് വെറ്ററിനറി പോളിക്ലിനിക്കിൽ തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് സിസിലി കണ്ണന്നാനം മുട്ടക്കോഴികളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി നമ്പുടകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ വിശദീകരണം സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ പി.എൻ. ഷിബു നിർവഹിച്ചു. ആകെ 653 ഉപഭോക്താക്കൾക്കായി 6530 മുട്ടക്കോഴികളെ വിതരണം ചെയ്യുന്നതാണ് ഈ ബൃഹത്തായ പദ്ധതി. ഇതിന്റെ ആദ്യഘട്ടമായി 165 പേർക്ക് 1650 കോഴികളെയാണ് ചടങ്ങിൽ വിതരണം ചെയ്തത്.
ചടങ്ങിൽ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ജിൻസി തോമസ്, പഞ്ചായത്ത് അംഗങ്ങളായ ഷാജി തെങ്ങുംപള്ളി, രവീന്ദ്രൻ എടച്ചേടത്ത്, വെറ്ററിനറി സർജൻ ഡോക്ടർ ആര്യപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.




