Uncategorized

മാസപ്പടി കേസ്; ഇഡിയുടെ ആവശ്യം സർക്കാരിന്റെ വിവേചനാധികാരമെന്ന് തോമസ് ഐസക്, അന്വേഷണം ബിജെപി-യുഡിഎഫ് ഡീൽ

പാലക്കാട്: മാസപ്പടി കേസിൽ ഇഡിയുടെ ആവശ്യം അംഗീകരിക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ വിവേചനാധികാരമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. അന്വേഷണം ബിജെപി-യുഡിഎഫ് ഡീൽ ആണെന്ന് തോമസ് ഐസക് പറഞ്ഞു. സർവകലാശാലകൾ ഗവർണർമാർക്ക് വിട്ടു കൊടുക്കുന്നു. പിഎംശ്രീയും അതുപോലെയാണെന്നും തോമസ് ഐസക് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാനയാത്രയ്ക്ക് പിന്നിൽ അഴിമതിയുണ്ട്. രമേശ്‌ ചെന്നിത്തലയുടെ വിദേശയാത്രയുടെ പിന്നാമ്പുറവും പുറത്തുവന്നല്ലോ. ആരെയൊക്കെ സഹായിക്കാനാണ് ഇത്തരം യാത്രകൾ എന്ന് ആലോചിക്കണം. യുഡിഎഫ് അവസരവാദികളാണ്. മാസപ്പടി കേസിലെ ഇഡി വേട്ടയാടലും അതിന് യുഡിഎഫ് നൽകുന്ന പിന്തുണയും ദേശീയതലത്തിൽ ചർച്ചയാകുമെന്നും ഇന്ത്യ മുന്നണി തകർക്കുന്നത് ഇവരുടെ അവസരവാദമാണെന്നും തോമസ് ഐസക് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button