Uncategorized
മുൻ മുഖ്യമന്ത്രിപിണറായി വിജയനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് കേളകത്ത് സിപിഐഎം പ്രകടനം

കേളകം: ഇ.ഡി.യുടെ സമ്മർദ്ദത്താൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സിപിഐഎം കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കേളകം ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് പ്രമുഖ നേതാക്കളായ തങ്കമ്മ സ്റ്റീഫൻ, പി.ജി. സന്തോഷ്, എസ്.ടി. രാജേന്ദ്രൻ, മൈഥിലി രമണൻ, അമ്പിളി സജി എന്നിവർ നേതൃത്വം നൽകി



