Uncategorized

മലവെള്ളപ്പാച്ചിൽ ദുരന്തമേറ്റുവാങ്ങിയ മലപ്പുറം ടികെ നഗറിൽ മുഖ്യമന്ത്രി എത്തിയത് ചാർട്ടേഡ് ഫ്ലൈറ്റിൽ, നഷ്ടപരിഹാരം ഉറപ്പ് നൽകി; സജിതയുടെ വീട് സന്ദർശിച്ചു

മലപ്പുറം: മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് അഞ്ചുപേരുടെ ജീവൻ പൊലിഞ്ഞ മലപ്പുറം ചോക്കാട് ടി കെ നഗറിൽ മുഖ്യമന്ത്രി വി ഡി സതീശനെത്തി. തിരച്ചിലിൽ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത സജിതയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. സജിതയുടെ വീട്ടിലെത്തി മുഖ്യമന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൂടെ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സാദിക്കലി തങ്ങളും എത്തി. അപകടമുണ്ടായ കോട്ടപ്പുഴ പ്രദേശവും സന്ദർശിച്ച ശേഷമാണ് മടങ്ങിയത്. കുടുംബങ്ങൾക്ക് എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും, അപകടമുണ്ടായ പ്രദേശത്തേക്ക് ആളുകൾ വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത മന്ത്രിസഭായോഗത്തിനുശേഷം ആയിരിക്കും നഷ്ടപരിഹാരം നൽകുന്നത് അടക്കമുള്ള തീരുമാനങ്ങൾ ഉണ്ടാവുക. അതേസമയം അപകടത്തിൽ മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങൾ അവരവരുടെ വീടുകളിലേക്ക് എത്തിച്ചു. ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട സജിതക്കായുള്ള തിരച്ചിൽ ഇന്ന് വൈകീട്ടും തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button