Uncategorized

കുഷ്നെറുടെ സൗദി ബന്ധം, സമവാക്യങ്ങൾ തിരുത്താൻ ട്രംപ്, എതിർപ്പ് അറിയിച്ച് ഇസ്രയേൽ

എഫ് 35 യുദ്ധവിമാനങ്ങൾ സൗദി അറേബ്യയ്ക്ക് വിൽക്കാമെന്ന് അമേരിക്കൻ പ്രസിഡന്‍റ് സമ്മതിച്ചത് അടുത്തിടെയാണ്. കോൺഗ്രസ് അംഗീകരിക്കും മുമ്പ് തന്നെ കാര്യം വിവാദമായി. ചൈനയും സൗദിയുമായുള്ള സഖ്യമാണ് കാരണം. 48 ജെറ്റുകളാണ് സൗദി ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ എഫ് 35 വിമാനങ്ങളുളള മറ്റൊരു രാജ്യം ഇസ്രയേലാണ്. വിവാദമാകാൻ കാരണം അങ്ങനെ പലതാണ്എഫ് 35 സൗദിക്ക് വിറ്റാൽ അമേരിക്കൻ സൈനിക സാങ്കേതിക വിദ്യയുടെ ക്രൗൺ ജുവൽ ചൈനയുടെ കൈയിലെത്തുമെന്നാണ് ഹൗസ് ഇന്‍റലിജൻസ് കമ്മിറ്റിയിലെ റിപബ്ലിക്കൻ അംഗത്തിന്‍റെ അഭിപ്രായം. സൗദി – ചൈന ബന്ധമാണ് ഈ ഭീതിക്ക് അടിസ്ഥാനം. ഇറാനും സൗദിയുമായി 2023 -ൽ ധാരണയൊപ്പിട്ടത് ചൈനയുടെ മധ്യസ്ഥതയിലാണ്. അതിപ്പോൾ തകർന്ന് തരിപ്പണമായെങ്കിലും. സുരക്ഷാ സഹകരണ ധാരണയുണ്ട്. സൗദിയും ചൈനയും തമ്മിൽ സമാധാനപരമായ ആണവ സഹകരണ കരാറിലുമൊപ്പിട്ടിട്ടുണ്ട്. ഒക്കെക്കൂടി നോക്കിയാൽ അപകടം. അതാണ് വിവാദത്തിന്‍റെ ഒരു കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button