Uncategorized

ഡൽഹി കൂട്ട ബലാത്സംഗം: നായ്ക്കൾ കടിച്ചുതിന്ന മൃതദേഹം പുരുഷന്റേതെന്ന് കരുതി; വഴിത്തിരിവായത് കയ്യിലെ നക്ഷത്ര ടാറ്റു

ന്യൂഡൽഹി • ഡൽഹിയിലെ സ്വരൂപ്

നഗറിൽ പതിനാറുകാരിയെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ തെരുവ്നായ്ക്കൾ കടിച്ചുതിന്ന മൃതദേഹം മധ്യവയസ്കനായ പുരുഷന്റേതാണെന്നായിരുന്നു പൊലീസിന്റെ ആദ്യ ധാരണയെന്ന് റിപ്പോർട്ട്. എന്നാൽ കയ്യിലെ നക്ഷത ടാറ്റു കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഒടുവിൽ കൊല്ലപ്പെട്ടത് പെൺകുട്ടിയാണെന്ന് സ്ഥിരീകരിച്ചത്.

സെപ്റ്റംബർ 11നാണ് പെൺകുട്ടി ക്രൂരമായ കൊലപാതകത്തിന് ഇരയായത്. രണ്ട് ദിവസത്തിനു ശേഷം, സെപ്റ്റംബർ 13ന് രാവിലെ ഏഴരയോടെയാണ് സ്വരൂപ് നഗറിലെ വിജനമായ പാടത്ത് മൃതദേഹം കണ്ടെത്തിയതായി പൊലീസിനു സന്ദേശം ലഭിക്കുന്നത്. തലയോട്ടിയും നെഞ്ചെല്ലും പുറത്തുകാണുന്ന നിലയിലായിരുന്നു മൃതദേഹം. വലതുകൈ പൂർണമായി അറ്റുപോയിരുന്നു. മൃതദേഹത്തിനു ചുറ്റും തെരുവ് നായക്കളും മറ്റ് മൃഗങ്ങളും വിഹരിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. ശരീരത്തിൽ ആറോളം കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. മൃതദേഹം പൂർണമായി അഴുകി മുഖം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

തുടക്കത്തിൽ ഇതൊരു പുരുഷന്റെ മൃതദേഹമാണെന്ന് കരുതിയെങ്കിലും മോർച്ചറിയിൽ വച്ച് ഒരു അസിസ്‌റ്റന്റ് സബ് ഇൻസ്പെക്ടർ നടത്തിയ സൂക്ഷ്മ പരിശോധനയിൽ മൃതദേഹത്തിൻ്റെ ഇടതു കൈയിൽ മൂന്ന് നക്ഷത്രങ്ങൾ വരിയായി വരച്ച ഒരു ടാറ്റു കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കാണാതായിട്ടും കുടുംബം പൊലീസിൽ പരാതി നൽകാതിരുന്നത് അന്വേഷണം കൂടുതൽ സങ്കീർണമാക്കി. തുടർന്ന് പൊലീസ് പ്രദേശത്തെ രണ്ട് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി. ഇതിനിടയിൽ സംശയാസ്പദമായ രീതിയിൽ ഒരു ടെംപോ സംഭവസ്‌ഥലത്ത് എത്തുന്ന ദൃശ്യം പൊലീസിനു ലഭിച്ചു. ആ വാഹനത്തിന്റെ ഇടതുവശത്തുണ്ടായിരുന്ന പ്രത്യേക ഡിസൈൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ സെപ്റ്റംബർ 16ന് പുലർച്ചെ 1.30 ഓടെ പൊലീസ് ടെംപോ കണ്ടെത്തുകയും ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ വിവരങ്ങൾ കൈമാറുകയും ചെയ്‌തു. ടെംപോ ഓടിച്ചിരുന്ന 17 കാരനായ മുഖ്യപ്രതിക്ക് പെൺകുട്ടിയെ മുൻപ് പരിചയമുണ്ടായിരുന്നു.

കൂട്ടബലാത്സംഗത്തിനു പിന്നാലെ, താൻ പൊലീസിൽ പരാതിപ്പെടുമെന്ന് പെൺകുട്ടി പറഞ്ഞതോടെയാണ് ഇവർ കൊലപ്പെടുത്താൻ തീരുമാനിച്ചതും മൃതദേഹം വിജനമായ പാടത്ത് തള്ളിയതും. പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ട്രി നഗറിലുള്ള പെൺകുട്ടിയുടെ കുടുംബത്തെ കണ്ടെത്തി. ഏതാനും ദിവസത്തേക്ക് സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയതാണെന്ന്

കരുതിയാണ് തങ്ങൾ പരാതി നൽകാതിരുന്നതെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. പെൺകുട്ടിയുടെ സഹോദരി ഭർത്താവിന്റെ മൊബൈൽ ഫോണിലെ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ അതിലൊന്നിൽ പെൺകുട്ടിയുടെ കയ്യിലെ നക്ഷത ടാറ്റൂ പൊലീസ് കണ്ടെത്തുകയും മൃതദേഹം പെൺകുട്ടിയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. കേസിൽ 19 വയസ്സുകാരനായ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് കൗമാരക്കാരെ കസ്റ്റഡിയിലെടുക്കുകയുംചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button