Uncategorized

ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ എബിവിപി മുന്നേറ്റം; വിവിധ കോളേജുകളിൽ സീറ്റുകൾ നേടി എൻഎസ്‍യുഐയും എസ്എഫ്ഐയും

ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് മുന്നേറ്റം. അഞ്ചിലേറെ കോളേജുകളിൽ എല്ലാ സീറ്റുകളിലും എബിവിപി സ്ഥാനാർഥികൾ വിജയിച്ചതായി സംഘടന അവകാശപ്പെട്ടു. രണ്ടുകോളേജുകളിലെ പ്രധാനസീറ്റുകൾ നേടിയതായി എസ്എഫ്ഐയും വിവിധ കോളേജുകളിൽ പ്രധാനസീറ്റുകളിൽ വിജയിച്ചതായി എൻഎസ്‍യുഐയും അവകാശപ്പെട്ടു.

അദിതി മഹാവിദ്യാലയ, ശ്രീ ഓറോബിന്ദോ കോളേജ്, ഡോ. ബി ആർ അംബേദ്കർ കോളേജ്, ഭാരതി കോളേജ്, ശിവജി കോളേജ് എന്നിവിടങ്ങളിലാണ് എബിവിപി എല്ലാസീറ്റുകളും നേടിയത്. രാംജാസ് കോളേജിൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളും ശ്യാമപ്രസാദ് മുഖർജി കോളേജിൽ പ്രസിഡന്റ്, സെൻട്രൽ കൗൺസിലർ സ്ഥാനങ്ങളും കേശവ് മഹാവിദ്യാലയയിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളും എബിവിപിയ്ക്കാണ്.

സാക്കിർ ഹുസൈൻ കോളേജിൽ ജോയിന്റ് സെക്രട്ടറി സീറ്റിലും മിറാൻഡ ഹൗസ് കോളേജിൽ സെൻട്രൽ കൗൺസിലർ സീറ്റിലും ഭാസ്കാരാചാര്യ കോളേജിൽ പ്രസിഡന്റ് സീറ്റിലുമാണ് എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചത്. ആര്യഭട്ട കോളേജിൽ രണ്ട് സീറ്റുകളും ഭാസ്കാരാചാര്യ കോളേജ്, ശ്യാമപ്രസാദ് മുഖർജി കോളേജ് എന്നിവിടങ്ങളിൽ പ്രധാനസീറ്റുകളിലും വിജയിക്കാനായെന്ന് എൻഎസ്‍യുഐയും അവകാശപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button