Uncategorized

നമ്പർ പ്ലേറ്റ് മറച്ച് സ്വകാര്യ ബസുകൾ; കൊച്ചിയിൽ 10 ബസുകൾക്കെതിരെ കേസെടുത്ത് MVD

കൊച്ചി: നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് സര്‍വീസ് നടത്തിയ 10 സ്വകാര്യ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസ് എടുത്തു. ട്രാഫിക് ക്യാമറകളില്‍ നിന്നും രക്ഷപ്പെടാനാണ് ബസുകള്‍ ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ഡ്രൈവറുടെ കാഴ്ചയ്ക്ക് തടസ്സമാകുന്ന വിധത്തില്‍ പൂമാലകള്‍ തൂക്കിയിടുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button