Uncategorized

ആരാധകന്റെ കാലിൽ കാർ കയറിയെന്ന് ആരോപണം; ഡ്രൈവറോട് ദേഷ്യപ്പെട്ട് സൽമാൻ ഖാൻ

മുംബൈ: ഗണപതി ആഘോഷങ്ങൾക്കിടെ ആരാധകക്കൂട്ടത്തിനിടയിൽ കുടുങ്ങി ബോളിവുഡ് താരം സൽമാൻ ഖാൻ. രാഷ്ട്രീയ നേതാവ് ആശിഷ് ഷെലാറിൻ്റെ വസതിയിൽ ഗണപതി ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. താരത്തെ കാണാൻ വൻ ആരാധകക്കൂട്ടം തടിച്ചുകൂടിയതോടെ വാഹനത്തിന് പുറത്തേക്ക് പോകാൻ പോലും ബുദ്ധിമുട്ടുണ്ടായി.

ഇതിനിടെ സൽമാൻ ഖാൻ്റെ കാർ നീക്കുന്നതിനിടെ ഒരു ആരാധകന്റെ കാലിൽ വാഹനം കയറിയതായി ആരോപണമുയർന്നു. സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

വീഡിയോയിൽ സൽമാൻ്റെ കാറിനു ചുറ്റും ആരാധകർ വളഞ്ഞുനിൽക്കുന്നത് കാണാം. വാഹനത്തിന് മുന്നോട്ടുപോകാൻ പോലും ഇടമില്ലാത്ത സാഹചര്യമായിരുന്നു. സുരക്ഷാ ജീവനക്കാരും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button