Uncategorized
കൊച്ചിയിൽ വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച, സ്ത്രീകളെ വിവസ്ത്രരരാക്കി

കൊച്ചി: കൊച്ചിയിൽ വീട്ടുകാരെ കത്തി മുനയിൽ നിർത്തി കവർച്ച. അഞ്ചംഗ സംഘമാണ് കവർച്ച നടത്തിയത്. അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴുപേർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് കവർച്ച. 1.80 ലക്ഷം രൂപയുടെ ആഭരണങ്ങൾ, 3.50 ലക്ഷം രൂപ, മൊബൈൽ ഫോണുകൾ എന്നിവയാണ് കവർന്നത്. കവർച്ചയ്ക്കിടെ സ്ത്രീകളെ വിവസ്ത്രരാക്കി എന്നും പരാതി. അക്രമികളുമായി താമസക്കാർക്ക് മുൻപരിചയം ഉണ്ടെന്നും സാമ്പത്തിക തർക്കമാണ് കവർച്ചയ്ക്ക് പിന്നിലൊന്നുമാണ് പൊലീസിന്റെ നിഗമനം




