Uncategorized
ഇരിട്ടിയിൽ ട്രാഫിക് പരിഷ്കരണം പ്രാബല്യത്തിൽ; 35 ഓളം വാഹനങ്ങൾക്കെതിരെ നടപടി

ഇരിട്ടി: ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹന ഗതാഗതം സുഗമമാക്കുന്നതിനുമായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം പ്രാബല്യത്തിൽ വന്നതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ വ്യാപക പരിശോധന നടത്തിയ പൊലീസ്, 35 ഓളം വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
ടൗണിലെ പ്രധാന റോഡുകളിലും തിരക്കേറിയ പ്രദേശങ്ങളിലുമായി പ്രത്യേക പരിശോധനയും നിരീക്ഷണവും തുടരുകയാണ്. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും അനധികൃത പാർക്കിംഗ് ഒഴിവാക്കണമെന്നും പൊലീസ് അധികൃതർ വാഹനയാത്രികരോട് നിർദേശിച്ചു.
ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി തുടർന്നും പരിശോധനകളും നിയമനടപടികളും ശക്തമാക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




