Uncategorized

‘റിപ്പോർട്ടർ ആസ്ഥാനത്തെ പൊലീസ് അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണ്’; എസ്എഫ്ഐ

റിപ്പോർട്ടർ ടിവി ഓഫീസിലേക്ക് പൊലീസ് അതിക്രമിച്ചു കയറിയ നടപടി ജനാധിപത്യത്തോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് എസ്എഫ്ഐ. സ്വതന്ത്രമായ മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റെ നാലാം തൂണാണ്. അതിനു നേരെ ഭരണകൂട അധികാരങ്ങൾ ഉപയോഗിച്ച് ഭീഷണി ഉയർത്തുന്നതും മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതും ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാവില്ല.

മാധ്യമസ്വാതന്ത്ര്യം അടിയറവ് വെക്കാനാവില്ല വിമർശനാത്മകമായ നിലപാടുകളും വാർത്തകളും നൽകുന്ന സ്ഥാപനങ്ങളെ പൊലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് രീതിയാണ്. നിയമപരമായ നടപടിക്രമങ്ങൾ കാറ്റിൽപ്പറത്തി മാധ്യമ ഓഫീസുകളിലേക്ക് ഇരച്ചുകയറുന്ന പൊലീസ് രാജ് കേരളം പോലൊരു പ്രബുദ്ധ സമൂഹത്തിൽ വിലപ്പോവില്ല.

നിർഭയമായി ജോലി ചെയ്യാനുള്ള മാധ്യമപ്രവർത്തകരുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിത്. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഭരണകൂട ഭീഷണികൾക്കു മുന്നിൽ മാധ്യമങ്ങളെ ഒതുക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യവിശ്വാസികളും വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളും ശക്തമായി പ്രതികരിക്കേണ്ടതുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനും ഭരണഘടനാപരമായ അവകാശങ്ങൾക്കും മേലുള്ള ഈ കടന്നുകയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡൻ്റ് എം ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button