Uncategorized
തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ പത്മാകഫെയുടെ പിതൃത്വം ഏറ്റെടുക്കുന്നു’: കെ ബി ഗണേഷ് കുമാർ

കൊല്ലം പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിൻ്റെ പത്മാകഫേ ഉദ്ഘാടനത്തിനെപ്പറ്റി ഫേസ്ബുക്ക് പോസ്റ്റുമായി കെ ബി ഗണേഷ് കുമാർ. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ കഫെയുടെ പിതൃത്വം ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
താൻ നേതൃത്വം നൽകിയാണ് പത്മാകഫേ സജ്ജമാക്കിയത്. മാധ്യമങ്ങളിലൂടെ ഉദ്ഘാടന വിവരം അറിഞ്ഞതിൽ സന്തോഷമെന്നും അഭിമാന ബോധത്തോടെ ആശംസകൾ നേരുന്നുവെന്നും ഗണേഷ് കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് ഇന്ന് പത്മാകഫേ ഉദ്ഘാടനം ചെയ്യുന്നത് പത്മാകഫേ നിർമ്മാണത്തിൽ കെ.ബി.ഗണേഷ് കുമാറിനെതിരെ അഴിമതിയെന്ന തരത്തിൽ വ്യജപ്രചാരണം നടത്തിയിരുന്നു.




