Uncategorized
പ്രതികാര നടപടി തുടർന്ന് സർക്കാർ; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി അറസ്റ്റിൽ

സർവകലാശാലകളിലെ സംഘപരിവാർ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതികാര നടപടി തുടർന്ന് യുഡിഎഫ് സർക്കാർ. എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസാണ് അറസ്റ്റിലായത്. സെക്രട്ടറിയേറ്റ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.കണ്ണൂർ വിമൻസ് കോളേജിൽ നിന്നാണ് ജോയൽ തോമസിനെ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു ജോയൽ തോമസ്.




