Uncategorized

ഖത്തറിലെ അൽ വക്ര തുറമുഖത്ത് നങ്കൂരമിട്ട ബോട്ടിന് തീപിടിച്ചു, ആർക്കും പരിക്കേറ്റിട്ടില്ലെന്ന് റിപ്പോർട്ട്

ദോഹ: ഖത്തറിലെ അൽ വക്ര തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ബോട്ടിന് തീപിടിച്ചു. പെട്ടെന്നുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് ടീം നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. അടിയന്തര ഇടപെടൽ കാരണം വലിയ അപകടം ഒഴിവാകുകയും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം, കത്തിയ ബോട്ട് ഏത് തരത്തിലുള്ളതാണ് എന്നതിനെക്കുറിച്ചോ ഉണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയം നിലവിൽ പുറത്തുവിട്ടിട്ടില്ല. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനും യുഎസും തമ്മിൽ ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന രാഷ്ട്രീയ നയതന്ത്ര സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി ജൂണിൽ പ്രത്യേക ധാരണാപത്രം ഒപ്പുവെച്ചിരുന്നെങ്കിലും ഇപ്പോഴും ഉയർന്ന ജാഗ്രത തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button